പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജി പരിഗണിക്കുന്നത് അടുത്ത തിങ്കളാഴ്ചയിലേക്ക് മാറ്റി

single-img
13 September 2022

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത തിങ്കളാഴ്ചയിലേക്കു മാറ്റി.

കേസുമായി ബന്ധപ്പെട്ട 223 ഹരജികളും ഈമാസം 19ന് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. കക്ഷികളിലും പലരും ഹാജരാവാന്‍ അസൗകര്യം അറിയിക്കുകയും മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് അഭ്യര്‍ഥിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് കോടതി തീരുമാനം.

മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിട്ടുള്ളത്. കേസില്‍ കേരളം സമര്‍പ്പിച്ച സ്യൂട്ട് ഹരജി പരിഗണിക്കില്ലെന്നും സൂചനയുണ്ട്. 2019ലാണ് ഹരജികള്‍ ഫയല്‍ ചെയ്തത്.