തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണം: വിശാൽ
29 August 2024
തമിഴ് സിനിമാ മേഖലയിലും ഹേമ കമ്മിറ്റി മാതൃകയിൽ കമ്മിറ്റി രൂപീകരിക്കണമെന്ന ആവശ്യവുമായി തമിഴ് നടൻ വിശാൽ . സംസ്ഥാനത്തെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനും നടപടി എടുക്കാനും ഹേമ കമ്മിറ്റി പോലെ ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും കാസ്റ്റിംഗ് കൗച്ചിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ഒരു വാർത്താ ചാനലിന് നൽകിയ പ്രതികരണത്തിൽ അഭിപ്രായപ്പെടുകയായിരുന്നു .
അതേസമയം, മലയാള സിനിമാ മേഖലയെ ഒന്നാകെ പിടിച്ചു കുലുക്കിയിരിക്കുകയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. റിപ്പോർട്ടിലെ ചില ഭാഗങ്ങളും തുടർന്ന് നടന്മാർക്കെതിരെ ഉയർന്ന ആരോപണങ്ങളും വലിയ ചർച്ചയായി മാറിയിരിക്കുകയാണ് .