വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജി നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു
12 December 2022
തിരുവനന്തപുരം : വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് അദാനി ഗ്രൂപ്പും കരാര്‍ കമ്ബനിയും സമര്‍പ്പിച്ച ഹര്‍ജികളിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചു.
പദ്ധതിക്കെതിരായി മത്സ്യത്തൊഴിലാളികളും ലത്തീന്‍ അതിരൂപതയും കഴിഞ്ഞ നൂറ്റമ്ബത് ദിവസത്തോളമായി നടത്തിവന്ന സമരം ഒത്തുതീര്‍പ്പായതായെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹര്‍ജിയിലെ തുടര്‍ നടപടികള്‍ അവസാനിപ്പിച്ചത്. ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഇരു കക്ഷികളും സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജികള്‍ ഹൈക്കോടതി കഴിഞ്ഞയാഴ്ച തീര്‍പ്പാക്കിയിരുന്നു.