കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി

17 March 2023

കേരള സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ നടപടി ഹൈക്കോടതി റദ്ദാക്കി.
സിന്‍ഡിക്കേറ്റ് അംഗം കൂടിയായ ഐബി സതീഷ് എംഎല്‍എ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഉത്തരവ്.
വൈസ് ചാന്‍സലര്‍ സിസ തോമസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സിന്‍ഡിക്കേറ്റ് തീരുമാനങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തത്. വിസിയുടെ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ ഉന്നതാധികാര ഉപസമിതി നിയോഗിച്ചതും ജീവനക്കാരെ സ്ഥലം മാറ്റിയതിലെ പരാതികള്‍ പരിഗണിക്കാന്‍ പ്രത്യേക സമിതിയെ വച്ചതുമാണ് ഗവര്‍ണര്‍ സസ്‌പെന്‍ഡ് ചെയ്തത്.
ഗവര്‍ണര്‍ നിയമിച്ച വിസിയും സിന്‍ഡിക്കേറ്റും തമ്മിലുള്ള പോര് രൂക്ഷമായ പശ്ചാത്തിലായിരുന്നു ഗവര്‍ണറുടെ ഇടപെടല്‍.