കെ റെയില്‍ പദ്ധതിക്കെതിരായ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കെ റെയിൽ എതിരെ ഉള്ള ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും.
കെ റെയിലിന്റെ വിശദ പദ്ധതി രേഖ ( ഡിപിആര്‍) സംബന്ധിച്ച ആവശ്യങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ നല്‍കിയിട്ടില്ലെന്ന് റെയില്‍വേ ബോര്‍ഡ് കോടതിയെ അറിയിച്ചു.
സില്‍വര്‍ലൈന്‍ സര്‍വേക്കെതിരെ കോട്ടയം സ്വദേശി മുരളീകൃഷ്ണന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജിയിലാണ് ബോര്‍ഡിനുവേണ്ടി ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ എസ് മനു വിശദീകരണ പത്രിക നല്‍കിയത്.
അലൈന്‍മെന്റ് ആവശ്യമായി വരുന്ന സ്വകാര്യ ഭൂമി, റെയില്‍വേ ഭൂമി തുടങ്ങിയ വിശദാംശങ്ങള്‍ കെ റെയില്‍ കോര്‍പ്പറേഷന്‍ ഇതുവരെ കൈമാറിയിട്ടില്ല. വിശദീകരണം തേടി പലതവണ കോര്‍പ്പറേഷന് കത്തുകള്‍ അയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നും റെയില്‍വേ കോടതിയെ അറിയിച്ചിരുന്നു.
2021 ജൂലായ് 11 മുതല്‍ 2022 ആഗസ്റ്റ് 30വരെ അഞ്ച് കത്തുകള്‍ കെ-റെയിലിന് അയച്ചിട്ടും പ്രതികരണമുണ്ടായിട്ടില്ലെന്നും പത്രികയിലുണ്ട്.കഴിഞ്ഞ തവണ കേസുകള്‍ പരിഗണിച്ചപ്പോള്‍ ഡി.പി.ആര്‍ സംബന്ധിച്ച റെയില്‍വേ നിലപാടില്‍ മാറ്റമുണ്ടോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് വിശദീകരണം നല്‍കിയത്.