ഭർത്താവ് ദിവസവും കുളിക്കില്ല; വിവാഹത്തിന് പിന്നാലെ 40 ദിവസത്തിനകം വിവാഹമോചനം തേടി യുവതി
വിവാഹശേഷം 40 ദിവസത്തിനകം ഭർത്താവില്‍നിന്ന് വിവാഹമോചനം തേടി യുവതി. ഇവിടെ ഇതിന്റെ കാരണം ആണ് രസകരം. ഭർത്താവിന് എല്ലാ ദിവസവും കുളിക്കാൻ മടിയാണെന്നാണ് നവവധു കാരണമായി പറഞ്ഞിരിക്കുന്നത്.
യുപിയിലെ ആഗ്രയിലാണ് സംഭവം.ഭർത്താവ് മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമേ കുളിക്കുന്നുള്ളൂവെന്നും അതിനാൽ ശരീര ദുർഗന്ധം സഹിക്കാനാവില്ലെന്നും ഇത്രയധികം മോശം ശുചിത്വം പാലിക്കുന്ന പുരുഷനൊപ്പം ജീവിക്കാൻ കഴിയില്ലെന്നുമാണ് യുവതി വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം യുവതി നൽകിയ പരാതിയില്‍ ഭർത്താവ് രാജേഷിനെ ചോദ്യം ചെയ്തപ്പോള്‍, മാസം ഒന്നോ രണ്ടോ തവണ താൻ കൃത്യമായി കുളിക്കുമെന്നും ആഴ്ചയിലൊരിക്കല്‍ ശരീരത്തില്‍ ഗംഗാജലം തളിക്കുമെന്നുമായിരുന്നു മറുപടി.
കുളിക്കാത്തതിനെ ചൊല്ലിയുള്ള വാക്കേറ്റത്തിനൊടുവില്‍ യുവതി സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു. പൊലീസുമായുള്ള ചർച്ചക്കൊടുവില്‍ ഭർത്താവ് ദിവസവും കുളിക്കാമെന്ന് സമ്മതിച്ചെങ്കിലും യുവതി കൂടെ ജീവിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.