ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

single-img
10 April 2023

മലപ്പുറം: പെരിന്തല്‍മണ്ണ ഏലംകുളത്ത് വീട്ടില്‍ ഉറങ്ങാന്‍ കിടന്ന യുവതി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.

മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35)യാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റു ചെയ്തത്.

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ഉറങ്ങാന്‍ കിടന്ന ഏലംകുളം വായനശാലയ്ക്കു സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്ന(30)യാണ് ശനിയാഴ്ച രാത്രി കൊല്ലപ്പെട്ടത്. ലൈംഗികാവശ്യം ഭാര്യ നിരാകരിച്ചതിലുള്ള വിരോധവും ഭാര്യക്ക് വേറെ ബന്ധമുണ്ടെന്ന സംശയവുമാണ് കൊലപാതകത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

സംഭവദിവസം രാത്രി നാലരവയസ്സുള്ള മകളോടൊപ്പമാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. ഇതിനിടെ റഫീഖ് ലൈംഗികാവശ്യം ഉന്നയിച്ചു. ഫഹ്ന നിരാകരിച്ചു. ഇതിന്റെ വിരോധത്താല്‍ ഫഹ്നയുടെ കാലുകളും കൈകളും തുണികള്‍കൊണ്ട് കൂട്ടിക്കെട്ടി കഴുത്തില്‍ അമര്‍ത്തിയും വായില്‍ തുണി തിരുകിയും ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.