കേന്ദ്രത്തിൽ ഇൻഡ്യ സഖ്യം അധികാരത്തിൽ വരും; കർഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടും: അഖിലേഷ് യാദവ്

single-img
25 February 2024

കോണ്‍ഗ്രസ് nethavum വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തു സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് . ആഗ്രയിൽ വച്ചാണ് അഖിലേഷ് യാദവ് ഭാരത് ജോഡോ ന്യായ് യാത്രയിൽ പങ്കെടുത്തത്.

കോൺഗ്രസ്-എസ്പി സീറ്റ് വിഭജനം പൂർത്തിയായതിന് പിന്നാലെയാണ് അഖിലേഷ് യാത്രയുടെ ഭാഗമാകുന്നത്. ശനിയാഴ്ച്ച യാത്രക്കൊപ്പം ചേര്‍ന്ന പ്രിയങ്ക ഗാന്ധി ഇന്നും യാത്രയിൽ പങ്കെടുത്തു. രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ് വരുന്നതെന്ന് അഖിലേഷ് യാദവ് യാത്രയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തു രാജ്യത്തെ രക്ഷിക്കൂ. കർഷകർ പ്രതിസന്ധിയിലാണ്. അതിനെ തുടർന്ന് അവർ അതിർത്തിയിൽ പ്രതിഷേധം തുടരുന്നു. ഇൻഡ്യ സഖ്യം അധികാരത്തിൽ വരുമെന്നും കർഷകരുടെ പ്രശ്നങ്ങളും യുവാക്കളുടെ തൊഴിൽ പ്രശ്നങ്ങളും പരിഹരിക്കപ്പെടുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസ്-എസ്പി സീറ്റ് വിഭജന ചര്‍ച്ചകള്‍ പൂര്‍ത്തിയാകാതെ യാത്രയ്ക്ക് എത്തില്ല എന്ന് അഖിലേഷ് നേരത്തെ നിലപാട് സ്വീകരിച്ചിരുന്നു. കഴിഞ്ഞ ദിവസ്സം യുപിയിൽ എസ് പി 63 സീറ്റിലും കോണ്‍ഗ്രസ് 17 സീറ്റിലും മത്സരിക്കാന്‍ ധാരണയായിരുന്നു. 2017ല്‍ രാഹുല്‍ ഗാന്ധിയും അഖിലേഷ് യാദവും ആഗ്രയില്‍ 12 കിലോ മീറ്റര്‍ റോഡ് ഷോ നടത്തിയിരുന്നു. ന്യായ് യാത്ര അടുത്ത ദിവസം മധ്യപ്രദേശിലേക്ക് കടക്കും