ലൈംഗിക അതിക്രമ പരാതി; ഹാജരാകാൻ ജയസൂര്യക്ക് അന്വേഷണ സംഘം നോട്ടീസ് നൽകി

single-img
7 October 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിനെ തുടർന്നുള്ള ലൈംഗിക അതിക്രമ പരാതിയിൽ നടൻ ജയസൂര്യയെ ഈ മാസം 15ന് ചോദ്യം ചെയ്യാൻ നീക്കം . ഇതിന്റെ ഭാഗമായി തിരുവനന്തപുരം കണ്ടോന്മെന്റ് സ്റ്റേഷനിൽ ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകി. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്‍റോൺമെന്‍റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.

തലസ്ഥാനത്തെ സെക്രട്ടറിയേറ്റിൽ നടന്ന സിനിമാ ഷൂട്ടിംഗിനിടെ അതിക്രമം നടത്തിയെന്നതുൾപ്പെടെ രണ്ട് നടികളാണ് ജയസൂര്യയ്ക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുളളത്. സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താൻ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.