വീട്ടിൽ കല്ലിട്ടത് സർവേ നടത്താൻ; കെ റെയിൽ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും: എംവി ജയരാജൻ
2 December 2022
കേരളാ സർക്കാരിന്റെ അഭിനയമാ പദ്ധതിയായ കെ റെയില്‍ സര്‍വ്വേയുമായി ബന്ധപ്പെട്ട് മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണവുമായി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവിജയരാജന്‍ രംഗത്ത്.പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച കല്ല് പറിക്കുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ ആ കല്ല് താടിക്ക് തട്ടി പല്ല് പോകുമെന്നാണ് താൻ പറഞ്ഞത് . അല്ലാതെ കല്ല് പറിക്കുന്നവരുടെ പല്ല് പറിക്കുമെന്നല്ല അതിന്റെ അർത്ഥമെന്ന് അദ്ദേഹം പറഞ്ഞു.
കെ റെയിൽ വിരുദ്ധ സമരം നടത്തിയവർ കേസ് നേരിടേണ്ടി വരും പ്രതിഷേധ സമരം നടത്തിയാൽ കേസ് വരുമെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ്. പ്രതിഷേധ സമരം നടത്തുന്നവർ നിയമ നടപടി കൂടി നേരിടണം. വീട്ടിൽ കല്ലിട്ടത് സർവേ നടത്താനാണെന്നും ജയരാജൻ കൂട്ടിച്ചേർത്തു.