രാജ്യത്തിന് പിതാക്കന്മാരില്ല, ഉള്ളത് പുത്രന്മാർ; ​ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി കങ്കണ

single-img
3 October 2024

കഴിഞ്ഞദിവസം ഗാന്ധി ജയന്തി ദിനത്തിൽ വിവാദ പരാമർശവുമായി നടിയും ബിജെപിയുടെ എം.പിയുമായ കങ്കണ റണാവത്. ‘രാജ്യത്തിന് പിതാക്കന്മാരില്ലെന്നും ഉള്ളത് പുത്രന്മാരാണെന്നും അവർ പറഞ്ഞു . ഭാരതമാതാവിൻ്റെ ഈ പുത്രന്മാരാണ് ഭാഗ്യവാന്മാർ’ എന്നായിരുന്നു കങ്കണയുടെ കുറിപ്പ്.

അതേ സോഷ്യൽ മീഡിയാ പോസ്റ്റിൽ ലാൽ ബഹദൂർ ശാസ്ത്രിക്ക് അദ്ദേഹത്തിൻ്റെ 120-ാം ജന്മവാർഷികത്തിൽ കങ്കണ ആദരാഞ്ജലിയും അർപ്പിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച കുറിപ്പിന് പിന്നാലെ കങ്കണയ്ക്കെതിരെ വിമർശനം ഉയരുകയാണ് . വിമർശനവുമായി ഇത്തവണയും ബിജെപി രം​ഗത്തെത്തിയിട്ടുണ്ട്.

മഹാത്മാ​ഗാന്ധിയുടെ ജന്മദിനത്തിൽ കങ്കണ നടത്തിയ പരാമർശങ്ങൾ തെറ്റായി എന്ന് മുതിർന്ന ബിജെപി നേതാവ് മനോരഞ്ജൻ കാലിയ പ്രതികരിച്ചു . വളരെ ചെറിയ രാഷ്ട്രീയ ജീവിതത്തിൽ കങ്കണ ഇതിനോടകം തന്നെ ധാരാളം വിവാദ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. കങ്കണയുടെ പരാമർശങ്ങൾ ബിജെപിയ്ക്കാണ് കോട്ടം വരുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.