2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും

25 October 2022

കൊച്ചി: 2022ലെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം ദൃശ്യമാകും. ഭാഗിക ഗ്രഹണമാണ് ഇന്ത്യയില്‍ കാണാനാവുക.
രാജ്യത്ത് ജലന്ധറിലാണ് ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുക.
ജലന്ധറില്‍ സൂര്യബിംബത്തിന്റെ 51 ശതമാനം മറയ്‌ക്കപ്പെടും. കേരളത്തില്‍ 10 ശതമാനത്തില്‍ താഴെ മാത്രമേ സൂര്യബിംബം മറയ്‌ക്കപ്പെടുകയുള്ളു. വൈകിട്ട് 5.52നാണ് കേരളത്തില്‍ ഗ്രഹണം കാണാനാവുക. കോഴിക്കോട് 7.5 ശതമാനവും തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും.