ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നല്‍കും

single-img
23 October 2022

തിരുവനന്തപുരം : ഗവര്‍ണര്‍ക്കെതിരായ പരസ്യ പ്രതിഷേധത്തിന് തയ്യാറെടുത്ത് ഇടതുമുന്നണി . സര്‍ക്കാര്‍ ഗവര്‍ണര്‍ പോര് തുടരുന്നതിനിടെ ഗവര്‍ണറുടെ നിലപാടുകള്‍ക്കെതിരെ പ്രത്യക്ഷ പ്രക്ഷോഭത്തിന് ഇന്ന് ഇടതുമുന്നണി യോഗം രൂപം നല്‍കും.

സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ നീക്കങ്ങള്‍ക്ക് തടയിടാന്‍ പരസ്യപ്രചരണത്തിന് നേരത്തെ സിപിഎം തീരുമാനിച്ചിരുന്നു. മുന്നണിയുടെ നേതൃത്വത്തില്‍ യോജിച്ച പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനും അത് എങ്ങനെ വേണമെന്ന് തീരുമാനിക്കാനുമാണ് എല്‍ഡിഎഫ് ചേരുന്നത്

ഇതിനിടെ സാങ്കേതിക സ‍ര്‍വകലാശാല വിസിയെ പുറത്താക്കിയ സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കുന്നതില്‍ സര്‍ക്കാര്‍ നിയമോപദേശം തേടി . എജിയുടെയും സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരുടെയും ഉപദേശം ആണ് ചോദിച്ചത്. സാങ്കേതിക സ‍ര്‍വകലാശാലയില്‍ ഇതുവരെ പകരം ചുമതലയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പാനല്‍ അല്ലാതെ ഒറ്റ പേരില്‍ നിയമിക്കപ്പെട്ട മറ്റ് അഞ്ച് വിസിമാരുടെ കാര്യത്തിലും സര്‍ക്കാരിന് ആശങ്ക ഉണ്ട്. ഗവര്‍ണര്‍ ഇവര്‍ക്ക് എതിരെ നടപടി ആവശ്യപ്പെടുമോ എന്നാണ് ആശങ്ക