പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു: കെ രാധാകൃഷ്ണൻ

23 June 2024

ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ബിജെപി നേടിയ വിജയം ഗൗരവത്തോടെ കാണണമെന്ന് കെ രാധാകൃഷ്ണൻ എംപി. സംസ്ഥാനത്തെ ജനങ്ങളുടെ ഇടതുപക്ഷ മനസ്സുകളിലും വലതുപക്ഷ ചിന്താഗതി വരുന്നു. നേരത്തെ വലതുപക്ഷമായിരുന്നവരിലും ഇടതുപക്ഷ മനസ്സുണ്ടായിരുന്നു.
അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് കഴിഞ്ഞാൽ പിന്നെ മനുഷ്യൻറെ ചിന്ത വേറെയാണ്. ത്രിപുരയിലും ബംഗാളിലും അത് കണ്ടു. പുതിയ തലമുറയ്ക്ക് അനുഭവങ്ങൾ കുറവാണ്. പുതിയ സാഹചര്യത്തിൽ ഇടതുപക്ഷം എങ്ങനെ ഇടപെടണമെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. പഴയ രീതികൾ മതിയോ എന്ന് ചർച്ച ചെയ്യണമെന്നും കെ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.