പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയിൽ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി


കാസർകോട്: പാർട്ടി പ്രവർത്തകയോട് ഫോണിൽ അശ്ലീലം പറയുകയും സന്ദേശം അയക്കുകയും ചെയ്തുവെന്ന പരാതിയിൽ ലോക്കൽ സെക്രട്ടറിയെ സിപിഎം പുറത്താക്കി. കാസർകോട് കോടോം ലോക്കൽ സെക്രട്ടറി കെ വി കേളുവിനെയാണ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയത്. സിഐടിയു നേതാവ് ടി. ബാബുവിനാണ് ലോക്കൽ സെക്രട്ടറിയുടെ ചുമതല നൽകിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴയിലെ അശ്ലീല വീഡിയോ വിവാദത്തിലും സിപിഎം നടപടി സ്വീകരിച്ചിരുന്നു. സിപിഎം ആലപ്പുഴ സൗത്ത് ഏരിയാ കമ്മിറ്റി അംഗം ഉൾപ്പെട്ട അശ്ലീല വീഡിയോ ദൃശ്യ വിവാദത്തിലാണ് പാർട്ടി നടപടിയെടുത്തത്. സ്ത്രീകളുടെ നഗ്ന ദൃശ്ശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിച്ച എ പി സോണയെ മുമ്പ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ വിഷയത്തിൽ സോണയെ പിന്തുണക്കുകയും ഇരകളായ സ്ത്രീകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റി അംഗം എഡി ജയനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയായിരുന്നു. 6 മാസത്തേക്കാണ് സസ്പെൻഷൻ.