ഒന്‍പതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

single-img
5 September 2022

കോഴിക്കോട്; ഒന്‍പതു പേരെ കടിച്ച നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു. കോഴിക്കോട് കായക്കൊടി കരയത്താം പൊയിലിലാണ് സംഭവം.

മൂന്ന് കുട്ടികള്‍ ഉള്‍പ്പടെ ഒമ്ബതു പേര്‍ക്കാണ് കടിയേറ്റത്.

ഒമ്ബത് വയസുകാരന്‍ ഋതു ദേവ്, ചങ്ങര കുളത്ത് ബന്ധുവീട്ടിലെത്തിയ കോഴിക്കോട് സ്വദേശിനി 34 വയസുകാരി, ഇവരുടെ മകള്‍ 5 വയസുകാരിക്കും കടിയേറ്റു. മകളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് അമ്മയ്ക്കും കടിയേറ്റത്. കൂടാതെ മൊകേരിയിലെ 68 വയസുകാരി നാരായണി, മൊകേരി തൈത്ത റേമ്മല്‍ പതിനാല് വയസുകാരിയെയും, മാവില കുന്നുമ്മല്‍ സുബീഷ് എന്നിവരെയാണ് പട്ടി കടിച്ചത്.

സുബീഷിന് മുഖത്തും മറ്റുള്ളവര്‍ക്ക് കാലുകളിലുമാണ് കടിയേറ്റത്. വൈകുന്നേരം 3 മണിക്കാണ് സുബീഷിന് കടിയേറ്റത്. ഇതിന് ശേഷമാണ് മൂന്ന് പേരെ കൂടി പട്ടി കടിച്ചത്. തുടര്‍ന്ന് നായയെ നാട്ടുകാര്‍ തല്ലി കൊല്ലുകയായിരുന്നു.