ലോറി കരയിൽ തന്നെ; രക്ഷപെടുത്താൻ 90 ശതമാനത്തിലും മേലെ ചാൻസ് : രഞ്ജിത്ത് ഇസ്രായേൽ

single-img
23 July 2024

കർണാടകയിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി കരയിൽ തന്നെയുണ്ട്, 90 ശതമാനത്തിലും മേലെ ചാൻസുണ്ടെന്ന് രക്ഷാപ്രവർത്തകൻ രഞ്ജിത്ത് ഇസ്രായേൽ. തനിക്ക് ഡ്രില്ലിങ് മെഷീൻ ആവശ്യമുണ്ടായിരുന്നു എനിക്ക് വേണ്ടതൊന്നും വിട്ട് തന്നിട്ടില്ല.

എനിക്ക് വേണ്ടത് വേണ്ടത് ബോർവെല്ലിന്റെ മെഷീൻ ആണ്. ഒന്നാം ദിവസം മുതൽ ഏഴാം ദിവസം വരെ നേവി ഒന്നും തന്നെ ചെയ്‌തിട്ടില്ലെന്നും രഞ്ജിത്ത് പറഞ്ഞതായി 24 റിപ്പോർട്ട് ചെയ്യുന്നു . ബോർവെല്ലിന്റെ മെഷീൻ ഉണ്ടെങ്കിൽ തെരച്ചിലിന് സഹായമാകും. അത് ഉണ്ടെങ്കിൽ മെറ്റലിന്റെ സാന്നിധ്യമുണ്ടെങ്കിൽ അതിൽ തട്ടും. അത് ഇന്ന് തന്നെ കിട്ടുകയാണെങ്കിൽ പ്രതീക്ഷയുണ്ട്. പക്ഷെ അതിനുള്ള സഹായവും ഇവിടെ ലഭിക്കുന്നില്ല.

ഇത്രയധികം ഭാരമുള്ള ലോറി വെള്ളത്തിൽ പോയിട്ടുണ്ടെങ്കിൽ റഡാറിൽ കിട്ടാവുന്നതേയുള്ളു. ഇപ്പോൾ . കരയിൽ 80 ശതമാനം മാത്രമാണ് മണ്ണ് നീക്കിയിട്ടുള്ളത് അത് ആർക്ക് പരിശോധിച്ചാലും മനസിലാകുമെന്നും രഞ്ജിത് പറഞ്ഞു. കഴിഞ്ഞ ദിവസം കരയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ചതിനൊടുവിൽ തെരച്ചിൽ അവസാനിപ്പിച്ച് സൈന്യം മടങ്ങിയിരുന്നു. ഇന്ന് നദിയിലെയും നദിക്കരയിലെയും മണ്ണ് മാറ്റി തെരച്ചിൽ തുടരുകയാണ്.