ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം തീവ്രന്യുന മര്‍ദ്ദമായി, ശക്തി പ്രാപിച്ചു


തിരുവനന്തപുരം:തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യുന മര്‍ദ്ദം തീവ്രന്യുന മര്‍ദ്ദമായി, ശക്തി പ്രാപിച്ചു.
പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചാരിക്കുന്ന തീവ്ര ന്യുന മര്‍ദ്ദം തുടര്‍ന്ന് തെക്ക് – തെക്ക് പടിഞ്ഞാറു ദിശ മാറി ഫെബ്രുവരി 1 ഓടെ ശ്രീലങ്കതീരത്തു കരയില്‍ പ്രവേശിക്കാന്‍ സാധ്യത. മധ്യ തെക്കന്‍ കേരളത്തില്‍ ഒറ്റപെട്ട മഴ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു
31-01-2023 മുതല്‍ 02-02-2023 വരെ: തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്ക് തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യകുമാരി തീരം, ശ്രീലങ്കന്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയിലും ചില അവസരങ്ങളില്‍ 65 കിലോമീറ്റര്‍ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.മേല്‍പ്പറഞ്ഞ പ്രദേശങ്ങളില്‍ മുന്നറിയിപ്പുള്ള തീയതികളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.