രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍

29 November 2022

പാലക്കാട്: രമ്യ ഹരിദാസ് എംപിയെ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞയാള്‍ അറസ്റ്റില്‍. കോട്ടയം എരുമേലി കണ്ണിമല സ്വദേശി ഷിബുക്കുട്ടന്‍ (48) ആണ് അറസ്റ്റിലായത്.
അര്‍ധരാത്രി രമ്യ ഹരിദാസ് എംപിയുടെ ഫോണിലേക്ക് നിരന്തരം വിളിച്ച് അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു എന്നാണ് പരാതി.
നിരവധി തവണ താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതോടെയാണ് രമ്യ ഹരിദാസ് എംപി പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പാലക്കാട് എസ് പി വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം കോട്ടയം തുമരംപാറയില്‍ നിന്നാണ് ഇയാളെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.