മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ ആ ഉമ്മ ഇന്ന് ഓർമയായി: ജോൺ ബ്രിട്ടാസ്

single-img
21 April 2023

നടൻ മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ വി​യോ​ഗത്തിൽ അനുശോചനം അറിയിച്ച് എംപി ജോൺ ബ്രിട്ടാസ്. മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ ഉമ്മ ഓർമയായി. എന്റെ അമ്മയുടെ മരണത്തിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് മമ്മൂക്കയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നതെന്നും ബ്രിട്ടാസ് പറഞ്ഞു.

‘ഉമ്മയെ കുറിച്ച് മമ്മൂക്ക പറഞ്ഞ്‌ അറിയാം…മലയാളികൾക്ക് എന്നും അഭിമാനിക്കാവുന്ന മകന് ജന്മം നൽകിയ ആ ഉമ്മ ഫാത്തിമാ ഇസ്മായിൽ ഇന്ന് ഓർമയായി..സ്വന്തം അമ്മയുടെ വേർപാടിന്റെ ദുഃഖം എത്രയെന്ന് എനിക്ക് അനുഭവത്തിലൂടെ നന്നായി അറിയാം.

എന്റെ അമ്മയുടെ മരണത്തിനു കൃത്യം ഒരു മാസത്തിനു ശേഷമാണ് മമ്മുക്കയ്ക്ക് അമ്മയെ നഷ്ടപ്പെടുന്നത് … മമ്മൂക്കയുടെയും കുടുംബത്തിന്റെയും ദുഖത്തിലും വേദനയിലും പങ്ക് ചേരുന്നു’, എന്നാണ് ജോൺ ബ്രിട്ടാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ഇന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെയായിരുന്നു ഫാത്തിമ ഇസ്മായിലിന്റെ അന്ത്യം. 93 വയസ്സായിരുന്നു. ഖബറടക്കം വൈകിട്ട് ചെമ്പ് മുസ്ലീം ജമാഅത്ത് പള്ളിയിൽ വെച്ച് നടക്കും.