മുസ്ലിം ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ല; ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്: മുഖ്യമന്ത്രി

single-img
16 November 2023

സിപിഎം സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചത് വ്യാമോഹം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷണിച്ചാൽ വരുമെന്ന് ലീഗ് പറഞ്ഞപ്പോൾ ക്ഷണിച്ചതാണ്. പലസ്തീൻ വിഷയത്തിൽ നെഹ്റുവിൻ്റെ ഇപ്പോഴുള്ള അനുയായികൾക്ക് വ്യക്തത ഇല്ല.

അവർക്ക് ഒരേ സമയം ഇസ്രായേലിനും പലസ്തീനുമൊപ്പം നിൽക്കാൻ സാധിക്കുന്നത് എങ്ങനെയെന്നും കോൺഗ്രസിനെയും ശശി തരൂരിനെയും വിമർശിച്ച് മുഖ്യമന്ത്രി ചോദിച്ചു. ക്ഷണിച്ചാൽ ഞങ്ങൾ പോകുമെന്ന് ഒരു കൂട്ടരുടെ നേതാവു പരസ്യമായി പറഞ്ഞു. ക്ഷണിച്ചാൽ വരുമെന്ന് പറഞ്ഞപ്പോൾ അവരെ ക്ഷണിച്ചു. ക്ഷണത്തിൽ വ്യാമോഹം ഉണ്ടായിട്ടില്ല. ചിലർ വിലക്കി എന്നൊക്കെ കേൾക്കുന്നുണ്ട്.

അതൊക്കെ അവരുടെ കാര്യം. പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിലേക്ക് മുസ്ലിം ലീഗിനെ ക്ഷണിച്ചതിനെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞു. ഇടതുപക്ഷമല്ലാതെ രാജ്യതലസ്ഥാനത്ത് വേറെ ആര് പ്രതിഷേധം നടത്തി. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പാർട്ടികൾ അനങ്ങിയില്ല. പ്രകടനം നടത്താൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.