ഇലന്തൂർ നരബലി കേസിൽ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
16 October 2022
പത്തനംതിട്ട: ഇലന്തൂരില്‍ രണ്ട് സ്ത്രീകളെ നരബലി നല്‍കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ കേരളത്തോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കേസ് അന്വേഷണത്തിന്‍റെ നിലവിലെ സ്ഥിതിയും കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്‍റെ വിശദാംശങ്ങളും അടക്കമുള്ള വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
നാല് ആഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.അതേസമയം, ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളായ ഭഗവല്‍ സിങ്, മുഹമ്മദ് ഷാഫി, ലൈല എന്നിവരുടെ ചോദ്യം ചെയ്യല്‍ നടന്നു. ഫ്രിഡ്ജില്‍ 10 കിലോ മനുഷ്യ മാംസം സൂക്ഷിച്ചിരുന്നതായി പ്രതികള്‍ സമ്മതിച്ചു. കൂടാതെ മനുഷ്യ മാംസം പാചകം ചെയ്തു കഴിച്ചതായും ഇവര്‍ പറഞ്ഞു. ഈ മാംസം അയല്‍വാസികള്‍ക്ക് കൊടുത്തോ എന്ന് വ്യക്തതയില്ല.