കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടെണ്ടി വന്നെന്ന വാര്‍ത്തയില്‍ നെഹ് റു കുടുംബത്തിന് അത്യപ്തി

single-img
22 November 2022

കേരളത്തില്‍ തരൂരിന് സമ്മേളനങ്ങളില്‍ വിലക്ക് നേരിടെണ്ടി വന്നെന്ന വാര്‍ത്തയില്‍ നെഹ് റു കുടുംബത്തിന് അത്യപ്തി.

എം.കെ രാഘവന്‍ നല്കിയ പരാതിയില്‍ സോണിയാഗാന്ധിയുടെ ഇടപെടല്‍. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ മത്സരിച്ചതിനാല്‍ തരൂരിന് വിലക്ക് നേരിടെണ്ടി വന്നത് സമ്ബന്ധിച്ച്‌ സോണിയാ ഗാന്ധി വ്യക്തത തേടി.

തരൂരിനെതിരായ സംഘടിത നീക്കത്തെ നിരുത്സാഹപ്പെടുത്താന്‍ ഖാര്‍ഗെയോട് സോണിയാ ഗാന്ധി നിര്‍ദേശിച്ചതായാണ് വിവരം. എം.കെ രാഘവന്‍ നല്കിയ പരാതി വിശദമായ് പരിഗണിച്ച്‌ തീര്‍പ്പാക്കാന്‍ സോണിയാ ഗാന്ധിയുടെ നിര്‍ദേശം നല്‍കി.

കോഴിക്കോട് തരൂര്‍ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച്‌ അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പരാതി എം കെ രാഘവന്‍ എംപി പരാതി നല്‍കിയിരുന്നു.