കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ ഇന്നറിയാം

single-img
19 October 2022

ദില്ലി: കോണ്‍ഗ്രസിന്‍റെ പുതിയ അധ്യക്ഷനെ ഇന്നറിയാം. വോട്ടെണ്ണല്‍ നടപടികള്‍ ദില്ലിയിലെ കെപിസിസി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്.അട്ടിമറി ജയം ഉണ്ടാകുമെന്ന് തരൂര്‍ ക്യാംപ് അവകാശപ്പെട്ടു.എത്ര വോട്ട് കിട്ടുമെന്ന് കൃത്യം പറയാനാകില്ല.

അതേസമയം വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നുവെന്നാരോപിച്ച്‌ തരൂര്‍ തെരഞ്ഞെടുപ്പ് സമിതിക്ക് പരാതി നല്‍കി..ഉത്തര്‍പ്രദേശിലെ വോട്ടുകള്‍ പ്രത്യേകം എണ്ണണമെന്ന തരൂരിന്‍റെ ആവശ്യം അംഗീകരിച്ചു.1200 ഓളം വോട്ടുകളാണ് യുപിയില്‍ നിന്നുള്ളത്.തെരഞ്ഞെടുപ്പ് ഫലത്തെഈ വോട്ടുകള്‍ ബാധിക്കുമെങ്കില്‍ മാത്രം ഈ വോട്ടുകള്‍ പിന്നീട് എണ്ണും

പല സംസ്ഥാനങ്ങളിലെയും ബാലറ്റ് പെട്ടികള്‍ എഐസിസിയില്‍ എത്തിക്കാന്‍ വൈകിയെന്നും തരൂര്‍ ആക്ഷേപം ഉന്നയിച്ചിരുന്നു.ഇക്കാര്യത്തില്‍ അന്വേഷണം വേണം.കേരളത്തിലെ ബാലറ്റ് പെട്ടികള്‍ കൊണ്ട് പോയതില്‍ കൃത്യമായ വിവരം നല്‍കിയില്ല .തിങ്കളാഴ്ച്ച വരണാധികാരി പരമേശ്വര പെട്ടികള്‍ കൊണ്ട് പോകും എന്ന് അറിയിച്ചു.എന്നാല്‍ ഉപ വരണാധികാരിവി കെ അറിവഴകന്‍ ഇന്നലെയാണ് പെട്ടി കൊണ്ട് പോയതെന്നും തരൂര്‍ വിഭാഗം പരാതിപ്പെട്ടു.

68 ബാലറ്റ് പെട്ടികള്‍ പത്ത് മണിയോടെ സ്ട്രോംഗ് റൂമില്‍ നിന്ന് പുറത്തെടുത്തു.ബാലറ്റ് പേപ്പറുകള്‍ കൂട്ടി കലര്‍ത്തി,നൂറ് എണ്ണം വീതമുളള കെട്ടാക്കി മാറ്റി. 5 ടേബിളുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്..9497 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്.ഉച്ചയോടെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കി ഫലപ്രഖ്യാപനം നടക്കുമെന്നാണ് വിലയിരുത്തല്‍.തെരഞ്ഞെടുപ്പിലെ ക്രമക്കേടുകളെപ്പറ്റി ഉന്നയിച്ച പരാതികള്‍ക്ക് പരിഹാരം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി തരൂര്‍ ക്യാമ്ബിലെ പ്രമുഖ നേതാവ് സല്‍മാന്‍ സോസ് പറഞ്ഞു. മിസ്ത്രിയുമായി തുടര്‍ച്ചയായി ആശയവിനിമയം നടത്തുന്നുണ്ട്. ഉന്നയിച്ച എല്ലാ കാര്യങ്ങളൂം ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ല.എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പുതിയ അധ്യക്ഷനായി എത്തുന്ന മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രധാന ഉത്തരവാദിത്വം ചിന്തന്‍ ശിബിരത്തിലെടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുകയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിമോര്‍ട്ട് കണ്‍ട്രോളായിരിക്കുമെന്ന വിമര്‍ശനം ഖര്‍ഗയെ അപമാനിക്കാന്‍ വേണ്ടിയാണ്. ഗാന്ധി കുടുംബത്തെ അങ്ങനെ ക്രമക്കേട് ഉണ്ടായോ എന്നും തനിക്കറിയില്ല. അത് പരിശോധിക്കേണ്ടത് മധുസൂദന്‍ മിസ്ത്രിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു