സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു

single-img
20 September 2024

ഇന്ത്യൻ സുപ്രീം കോടതിയുടെ ഔദ്യോഗിക യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടു . ചാനൽ അക്കൗണ്ടിന്‍റെ പേര് മാറ്റി ഒരു യുഎസ് കമ്പനിയായ റിപ്പിളിന്‍റെ പേരാണ് ഹാക്കര്‍മാര്‍ നല്‍കിയിരിക്കുന്നത്. കോടതി നടപടികള്‍ സംബന്ധിച്ച് മുമ്പ് അപ്‌ലോഡ് ചെയ്‌ത വീഡിയോകളൊന്നും അക്കൗണ്ടില്‍ ഇപ്പോള്‍ കാണാനില്ല.

ഇതിനു പകരമായി യുഎസ് ആസ്ഥാനമായുള്ള റിപ്പിളിന്‍റെ ക്രിപ്റ്റോ കറന്‍സി പ്രൊമോഷന്‍ വീഡിയോകളാണ് ഹാക്കര്‍മാര്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. മാത്രമല്ല, ചാനലില്‍ ഇപ്പോള്‍ എക്‌സ്ആര്‍പി എന്ന ക്രിപ്‌റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട വീഡിയോകളാണ് കാണിക്കുന്നത്.

അമേരിക്കന്‍ കമ്പനിയായ റിപ്പിള്‍ ലാബ്‌സ് വികസിപ്പിച്ച ക്രിപ്റ്റോ കറന്‍സിയാണ് എക്‌സ്ആര്‍പി. സുപ്രധാന കേസുകളില്‍ പലതിന്‍റേയും വീഡിയോകള്‍ ഈ ചാനലിലൂടെ പൊതുജനങ്ങള്‍ക്കായി നേരത്തെ പങ്കുവെച്ചിരുന്നു. ഇന്ത്യൻ ജുഡീഷ്യറിയുടെ പൂർണ്ണ നിയന്ത്രണത്തിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഹാക്ക് ചെയ്യപ്പെട്ടത് ഗുരുതരമായ സൈബര്‍ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.