ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്ബില്‍വച്ച് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

18 October 2022

കോതമംഗലം: ഗ്യാസ് നിറക്കാന്‍ എത്തിയ ഓമ്നി വാനിന് പമ്ബില്‍വച്ച് തീപിടിച്ചു. കോതമംഗലം സ്വദേശി രാജുവിന്‍റെ ഓമ്നി വാനാണ് കത്തിയമര്‍ന്നത്.
തിങ്കളാഴ്ച രാവിലെ കുരൂര്‍ പാലത്തിന് സമീപത്തെ പമ്ബിലെത്തിയ വാനിനാണ് തീപിടിച്ചത്. ഉടനടി പെട്രോള്‍ പമ്ബിലുള്ളവര്‍ ചേര്‍ന്ന് വാന്‍ പുറത്തേക്ക് തള്ളിമാറ്റിയതിനാല്‍ വന്‍ അപകടം ആണ് ഒഴിവായത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചെങ്കിലും വാന്‍ കത്തിയമര്‍ന്നിരുന്നു. സംഭവസ്ഥലത്ത് പൊലീസും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പരിശോധന നടത്തി.