ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം


തിരുവനന്തപുരം: ഇന്ധന സെസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. നിയമസഭാ കവാടത്തില്‍ പ്രതിപക്ഷ എംഎല്‍എമാര്‍ നിരാഹാരസമരം തുടങ്ങും.
ബജറ്റ് ചര്‍ച്ചയ്ക്ക് മുന്‍പ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഇത് സംബന്ധിച്ച് നിയമസഭയില്‍ പ്രഖ്യാപനം നടത്തും.
മൂന്ന് എംഎല്‍എമാര്‍ വീതമാണ് സത്യാഗ്രഹസമരത്തില്‍ പങ്കെടുക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് പാര്‍ലമെന്ററി കാര്യസമതിയുടെതാണ് തീരുമാനം.
ചോദ്യോത്തരവേള തുടങ്ങിയപ്പോള്‍ തന്നെ നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ഇന്ധന സെസ് പിന്‍വലിക്കുക. അശാസ്ത്രീയമായി കൂട്ടിയ നികുതി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ബജറ്റിലെ നികുതി നിര്‍ദേശങ്ങള്‍ അപ്പാടെ അശാസ്ത്രീയമാണെന്നും ജനങ്ങളുടെ മേല്‍ അധികഭാരം കെട്ടുവയ്ക്കുന്നതാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. അധിക ചാര്‍ജ് പിന്‍വലിക്കുംവരെ പ്രതിഷേധം തുടരുമെന്ന് എംഎല്‍എമാര്‍ പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നെങ്കിലും സഭാ നടപടികളുമായി സഹകരിക്കുകയും ചെയ്തു.