ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി

15 November 2022

കൊച്ചി: ഇടതുമുന്നണിയുടെ ഗവര്‍ണര്‍ വിരുദ്ധ സമരത്തിനെതിരെ ബിജെപി അധ്യക്ഷന്‍ സമര്‍പ്പിച്ച ഹര്‍ജിക്ക് തിരിച്ചടി.
കേസ് പരിഗണിച്ച കോടതി സുരേന്ദ്രനെ വിമര്‍ശിച്ചു. രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കണമെന്ന ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാര്‍ച്ചില്‍ പങ്കെടുക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരൊക്കെയാണെന്ന് എങ്ങനെ അറിയുമെന്നും കോടതി ആരാഞ്ഞു.മാര്‍ച്ച് തടയാന്‍ ആകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി സര്‍ക്കാര്‍ ജീവനക്കാര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് കെ സുരേന്ദ്രന്‍ നല്‍കിയ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.