ഏഴുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു

6 February 2023

കട്ടപ്പന: കുമളിയില്‍ ഏഴുവയസുകാരനെ പൊള്ളലേല്‍പ്പിച്ച സംഭവത്തില്‍ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.
ബാലനീതി വകുപ്പ് പ്രകാരമാണ് അമ്മയ്‌ക്കെതിരേ കേസെടുത്തത്. ആശുപത്രി വിട്ടാല്‍ ചികിത്സയിലുള്ള കുട്ടിയെ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കും.
അടുത്തവീട്ടിലെ ടയര്‍ കത്തിച്ചതിന്റെ പേരിലാണ് ഏഴുവയസുകാരനെ അമ്മ ക്രൂരമായി ഉപദ്രവിച്ചത്. കൈകാലുകളില്‍ ചട്ടുകംവെച്ച് പൊള്ളിച്ചെന്നും കണ്ണില്‍ മുളകുപൊടി വിതറിയെന്നുമായിരുന്നു കുട്ടിയുടെ മൊഴി.
വീട്ടില്‍നിന്ന് കരച്ചില്‍ കേട്ടെത്തിയ അയല്‍ക്കാരും പഞ്ചായത്ത് മെമ്ബറുമാണ് കുട്ടിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം, കുട്ടിയുടെ കുസൃതി കാരണമാണ് ഇങ്ങനെയെല്ലാം ചെയ്തതെന്നായിരുന്നു അമ്മയുടെ മൊഴി.