ഭാര്യാപിതാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

single-img
21 January 2023

കോഴിക്കോട്: ഭാര്യയുടെ വീട്ടില്‍ കയറി ഭാര്യാപിതാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബേപ്പൂര്‍ ഒക്രതാളി ക്ഷേത്രത്തിനടുത്ത് കൊങ്ങാല്‍രത്ത് ഹൗസില്‍ കെ. അജിത് കുമാറിനെയാണ് (41) പിടികൂടിയത്. ഭാര്യ ഇയാള്‍ക്കെതിരെ കുടുംബ കോടതിയില്‍ പരാതി നല്‍കിയിരുന്നു. ഇതിന്‍റെ വൈരാഗ്യത്തിലാണ് ആക്രമണമെന്നാണ് പൊലീസ് പറയുന്നത്.

ഈ മാസം 13 ന് ആണ് ആക്രമണം നടന്നത്. ഭാര്യ പരാതി നല്‍കിയതോടെ പ്രകോപിതനായ പ്രതി കഴിഞ്ഞ പതിമൂന്നാം തീയതി സന്ധ്യയ്ക്ക് വീട്ടില്‍ കയറി തന്നെ വലിച്ചിഴച്ച്‌ മര്‍ദ്ദിച്ചെന്നാണ് ഭാര്യാ പിതാവിന്റെ പരാതി. അജിത്ത് കുമാര്‍ തന്‍റെ നാഭിയ്ക്ക് തൊഴിച്ചതായും പട്ടിക കൊണ്ട് അടിച്ചതായും പരാതിയില്‍ പറയുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബേപ്പൂര്‍ ഇന്‍സ്പക്ടര്‍ വി. സിജിത്ത് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. എസ് ഐ ശുഹൈബ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ നിതിന്‍രാജ്, ജിതേഷ്, മഹേഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ അജിത്ത് കുമാറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു