അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്

single-img
14 August 2024

കര്‍ണ്ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ നടക്കുന്നിടത്തേക്ക് മാധ്യമങ്ങളെ വിലക്കി പൊലീസ്. മാധ്യമപ്രവര്‍ത്തകരെയും, സോഷ്യൽ മീഡിയാ വീഡിയോ ജേണലിസ്റ്റുകളെയും പൊലീസ് പ്രദേശത്ത് നിന്നും നീക്കി ബാരിക്കേടുകള്‍ സ്ഥാപിച്ചു.

വിഷയത്തിൽ പ്രത്യേകിച്ച് വിശദീകരണമൊന്നും നല്‍കാതെയാണ് ഇത്തരത്തിൽ മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. വാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത വഴിയില്‍ നിന്നാണ് മാധ്യമങ്ങളെ നീക്കുന്നത്. ഒന്നരമണിക്കൂറോളമായി മാധ്യമ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ പകര്‍ത്തിയ പ്രദേശത്താണ് തിരച്ചില്‍ ആരംഭിച്ചതോടെ നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

ഇതോടൊപ്പം അര്‍ജുന്റെ ബന്ധു ജിതിനെയും പ്രദേശത്ത് നിന്നും നീക്കി. . അര്‍ജുന്റെ ബന്ധുവാണെന്ന് അറിയാതെയാണോ നടപടിയെന്ന് സംശയിക്കുന്നെന്നും ജിതിന്‍ പറഞ്ഞു. അതേസമയം ഈശ്വര്‍മാല്‍പെയുടെ പ്രവര്‍ത്തനത്തിന് തടസ്സം വരുന്നതിനാലാണ് മാധ്യമങ്ങളെ വിലക്കിയതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ്രതികരിച്ചു.