തിരുവനന്തപുരം പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്


തിരുവനന്തപുരം: കവടിയാര്‍ പണ്ഡിറ്റ് കോളനിയില്‍ പെണ്‍കുട്ടികള്‍ക്ക് നേരെയുണ്ടായ അതിക്രമത്തില്‍ അഞ്ചാം ദിവസവും അക്രമിയെ കണ്ടെത്താനാകാതെ പൊലീസ്.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്. ആക്രമി എത്തിയ ബൈക്കിന്‍്റെ നമ്ബര്‍ കണ്ടെത്താനായിട്ടില്ല. ദൃശ്യങ്ങളില്‍ അക്രമിയുടെ മുഖവും വ്യക്തമല്ല. ശനിയാഴ്ച രാത്രിയാണ് ക്ലാസ് കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുന്ന വിദ്യാര്‍ത്ഥിനികളെ ബൈക്കിലെത്തിയ യൂവാവ് കയറിപ്പിടിച്ചത്.
നേരത്തെ മ്യൂസിയത്ത് വച്ച് പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയ്ക്ക് നേരെയുണ്ടായ അക്രമം നഗരത്തില്‍ വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പേരൂര്‍ക്കടയിലും നന്ദന്‍കോടിലും പാപ്പനംകോടും വഞ്ചിയൂരും സ്ത്രീകള്‍ക്ക് നേരെ അതിക്രമമുണ്ടായി. ഇതിനടിയിലാണ് നഗരത്തിലെ പ്രധാനപ്പെട്ട ജവഹര്‍ നഗറിലും വൈകുന്നേരം സമയത്ത് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. വണ്ടിയുടെ പിന്‍ഭാഗത്തുള്ള ലൈറ്റ് പൊട്ടിയിരുന്നുവെന്നാണ് വിദ്യാര്‍ത്ഥിനികള്‍ പൊലീസിന് നല്‍കിയ മൊഴി.
ഞങ്ങളൊക്കെ പല ജില്ലകളിലും നിന്നും ഇവിടെ വന്ന് പഠിക്കുന്നവരാണ്. തിരുവനന്തപുരം സുരക്ഷിതമായി ഒരു സിറ്റിയാണെന്നായിരുന്നു ധാരണ. താമസിക്കുന്ന വീടിന് തൊട്ടടുത്ത് വച്ചാണ് ഈ സംഭവം ഉണ്ടായത്. ഒപ്പം താമസിക്കുന്ന പെണ്കുട്ടികളെല്ലാം ആകെ ഞെട്ടല്ലിലാണ്. എപ്പോഴും പൊലീസ് പട്രോളിംഗ് നടക്കുന്ന ഒരു സ്ഥലം കൂടിയാണിത്