തെരുവുനായ ശല്യം നേരിടാന്‍ തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു
തെരുവുനായ ശല്യം നേരിടാന്‍ കുട്ടികള്‍ക്കൊപ്പം തോക്കുമായി സുരക്ഷ പോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു.
കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറിലെ സമീറിനെതിരെയാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് ബേക്കല്‍ പൊലീസ് കേസെടുത്തത്. ലഹളയുണ്ടാക്കാന്‍ ഇടയാക്കുന്ന പ്രവൃത്തി നടത്തിയതിനാണ് കേസ്.
കാസര്‍കോട് ബേക്കല്‍ ഹദ്ദാദ് നഗറില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. മദ്രസയില്‍ പോകുന്നതിന് സമീറിന്റെ മൂന്നു മക്കള്‍ ഉള്‍പ്പെടെ 13 കുട്ടികള്‍ക്ക് തെരുവുനായയില്‍ നിന്നും സുരക്ഷയായാണ് ഇയാള്‍ എയര്‍ ഗണ്ണേന്തി നടക്കുന്നത്. ഇതിന്‍രെ വീഡിയോ സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു.
ഇതേത്തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്. നായ്ക്കളെ കൊല്ലാന്‍ തോക്കേന്തി ആഹ്വാനം നല്‍കിയെന്നും സമീറിനെതിരെ കുറ്റമുണ്ട്. നാഷണല്‍ യൂത്ത് ലീഗിന്റെ ഉദുമ മണ്ഡലം പ്രസിഡന്റു കൂടിയാണ് സമീര്‍. കുട്ടികളുടെ ഭയം മാറ്റാന്‍ മാത്രമാണ് ശ്രമിച്ചതെന്നും, കേസെടുത്തതില്‍ വിഷമമുണ്ടെന്നും സമീര്‍ പറഞ്ഞു.