കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അറിയില്ല; ഗവർണർ വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം പറയാം: പി എസ് ശ്രീധരൻ പിള്ള

28 January 2024

കേരളത്തിൽ ഇപ്പോഴുള്ള രാഷ്ട്രീയ സാഹചര്യങ്ങൾ തനിക്ക് അറിയില്ലെന്ന് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. സംസ്ഥാന സർക്കാരും ഗവർണറുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതികരിക്കാനില്ലെന്നും വിഷയത്തെക്കുറിച്ച് പഠിച്ചതിന് ശേഷം പറയാമെന്നും ശ്രീധരൻപിള്ള ഇന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കേന്ദ്രസേനയുടെ സുരക്ഷ ഏര്‍പ്പെടുത്തിയത് സംശയാസ്പദമെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും സിപിഎമ്മുമുള്ളത്. കൊല്ലത്തുനടന്ന പ്രതിഷേധത്തിന് തൊട്ടുപിന്നാലെ കേന്ദ്രസേന എത്തിയതും കേരള പൊലീസ് രാഷ്ട്രീയ തടവറയിലാണെന്ന ഗവര്‍ണറുടെ പരാമര്‍ശവും പ്രത്യേക നീക്കങ്ങളുടെ ഭാഗമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും കരുതുന്നത്.