രാഷ്ട്രപതി അംഗീകാരം നല്‍കി; ഡൽഹി സര്‍വീസസ് ആക്ട് നിയമമായി

single-img
12 August 2023

രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് അംഗീകാരം നല്‍കിയതിനെ തുടര്‍ന്ന് ഡൽഹി സര്‍വീസസ് ആക്ട് നിയമമായി.ദേ സംസ്ഥാനത്തെ സേവനങ്ങളുടെ നിയന്ത്രണം സംബന്ധിച്ച ഓര്‍ഡിനന്‍സിന് പകരമാണ് കേന്ദ്രം ഈ ബില്‍ കൊണ്ടുവന്നത്.

ഈ മാസം 1 ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഡൽഹിസർവീസ് ആക്ട് ബില്‍ ആഗസ്റ്റ് 7ന് രാജ്യസഭയില്‍ പാസായി. ഡൽഹിയിലെ സർക്കാർ ഉദ്യോഗസ്ഥരുടെ മേല്‍ കേന്ദ്രസര്‍ക്കാരിന് അധികാരം നല്‍കുന്ന ബില്‍ ആണിത്. ഉപരിസഭയില്‍ 131 അനുകൂല വോട്ടുകള്‍ക്കാണ് പാസായത്.

അതേസമയം, ബില്ലിനെതിരെ 102 വോട്ടും ലഭിച്ചിരുന്നു. ഡൽഹിയിൽ ഉദ്യോഗസ്ഥരുടെ നിയമനങ്ങളിലും സ്ഥലമാറ്റങ്ങളിലുമെല്ലാം നടപടികള്‍ കേന്ദ്രത്തിന്റെ നിയന്ത്രണത്തിലായിരിക്കുമെന്നാണ് ബില്‍ നിര്‍ദ്ദേശിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരി തിരഞ്ഞെടുക്കപ്പെട്ട സർക്കാരാണെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ മറികടക്കാനാണ് കേന്ദ്രസർക്കാർ ദില്ലി സർവീസസ് ആക്ട് കൊണ്ടു വന്നത്.