സ്വാതന്ത്രത്തിന് ശേഷം ഉടനെ തന്നെ രാമക്ഷേത്രം നിര്‍മിക്കേണ്ടതായിരുന്നു; എന്നാല്‍ കോണ്‍ഗ്രസ് നിർമാണം തടഞ്ഞു: പ്രധാനമന്ത്രി

23 May 2024

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും നാടകം കളിച്ച് ജനങ്ങളെ കബളിപ്പിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചു. രാജ്യതലസ്ഥാനമായ ഡൽഹിയിൽ സഖ്യമായി മത്സരിക്കുന്നവർ പഞ്ചാബില്‍ തമ്മില്‍ പോരാടുകയാണന്ന് മോദി പഞ്ചാബിലെ പാട്യാലയിൽ പരിഹസിച്ചു .
സ്വാതന്ത്യം ലഭിച്ച ശേഷം ഉടനെ തന്നെ രാമക്ഷേത്രം നിര്‍മിക്കേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നിർമാണം തടഞ്ഞുവെന്നും മോദി ആരോപിച്ചു. ഇന്ത്യ സഖ്യം മുന്‍പും കർഷകർക്ക് പല വാഗ്ദാനങ്ങളും നല്‍കി . എന്നാല്‍, ഒന്നും പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.