വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറി: മുഖ്യമന്ത്രി

single-img
11 April 2024

കേരളത്തിൽ ഒറ്റ സ്റ്റോറിയെ ഉള്ളു , അത് കേരളം നമ്പർ വൺ എന്ന സ്റ്റോറിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാഭ്യാസ ആരോഗ്യ മേഖലകളടക്കം ജീവിതനിലവാരത്തിന്റെ കാര്യത്തിലും കേരളം ഒന്നാമതായി എന്നതാണ് യഥാർഥ കേരള സ്റ്റോറി. ജനാധിപത്യം അപകടത്തിലാകുമ്പോൾ ജനങ്ങൾ അത് സംരക്ഷിച്ചേ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

പാലക്കാട് ജില്ലയിലെ തേവലക്കരയിൽ ചേർന്ന ഇടതുമുന്നണി തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ബിജെപി ഗവൺമെന്റ് ജനങ്ങൾക്ക് എതിരായാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്. കോൺഗ്രസിനും ബിജെപിയ്ക്കും ഒരേ സാമ്പത്തിക നയമാണ്.

രാജ്യത്ത് തന്നെ ഏറ്റവും കുറഞ്ഞ ദരിദ്രരുള്ള നാടാണ് കേരളം. 2025 – നവംബർ ഒന്നോടെ ഒരു കുടുംബവും ദരിദ്രാവസ്ഥയിൽ അല്ലാത്ത നാടായി നമ്മുടെ സംസ്ഥാനം മാറും. ഇത് കേരളത്തിന് മാത്രം പറയാൻ സാധിക്കുന്ന നേട്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.