കോണ്‍ഗ്രസ് തൃശൂരിൽ രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പ്: വി ഡി സതീശന്‍

single-img
9 November 2023

തൃശൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് പാർട്ടി രക്ഷപ്പെടാത്തതിന് കാരണം നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കയ്യിലിരിപ്പാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍.

അതേസമയം കെപിസിസി വിളിച്ചുചേർക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ താത്പര്യമില്ലാത്തവര്‍ രാജിവെച്ച് പുറത്തുപോകണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞു. ജില്ലാകണ്‍വെന്‍ഷന്‍ യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി നടപടി സ്വീകരിക്കുമെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു.