പാലക്കാട് പൊലീസിന്റെ പരിശോധന തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ്: ടിപി രാമകൃഷ്ണൻ
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
6 November 2024
![](https://www.evartha.in/wp-content/uploads/2024/09/tpr.jpg)
പൊലീസിന്റെ പരിശോധന തടയുന്ന രീതി ശരിയല്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. കള്ളപ്പണവുമായി ബന്ധപ്പെട്ട് പാലക്കാട് ഹോട്ടലിൽ പൊലീസ് നടത്തിയ പരിശോധനയ്ക്ക് പ്രതികരണമായാണ് ടിപി രാമകൃഷ്ണൻ ഇങ്ങിനെ പറഞ്ഞത്.
പോലീസ് നടത്തുന്ന പരിശോധന കോൺഗ്രസ് നേതാക്കൾ തടഞ്ഞത് ഒളിച്ചുവെക്കാനുള്ളതുകൊണ്ടാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങൾ എല്ലാവരും പാലിക്കണമെന്നും ടിപി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.