നരേന്ദ്രമോദിക്ക് കത്തയച്ച ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ച ഗവേഷക വിദ്യാര്‍ഥിയെ സിബിഐ കസ്റ്റഡിയിലെടുത്തു.
തമിഴ്നാട് തഞ്ചാവൂര്‍ സ്വദേശി വിക്ടര്‍ ജയിംസ് രാജ എന്ന യുവാവിനെയാണ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ 24 മണിക്കൂറായി ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് കുടുംബം പറഞ്ഞു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജിയില്‍ ഓര്‍ഗാനിക് ഫാമിങ്ങില്‍ ഗവേഷക വിദ്യാര്‍ഥിയാണ് വിക്റ്റര്‍. തഞ്ചാവൂരിലെ വീട്ടില്‍ നിന്ന് ബുധനാഴ്ച രാവിലെ 7.30നു ഡല്‍ഹിയില്‍നിന്നുള്ള 11 സിബിഐ ഉദ്യോഗസ്ഥരാണ് ഇയാളെ കസ്റ്റഡിയിലെടുക്കുന്നത്. പ്രധാനമന്ത്രിക്ക് അയച്ച മെയിലിന്റെ പേരിലാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതെന്ന് കുടുംബത്തെ സിബിഐ അറിയിച്ചു. പുതുകോട്ടയിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഐഐസിപിഡി അവാര്‍ഡ് ഹൗസില്‍ എത്തിച്ചാണ് ചോദ്യം ചെയ്യുന്നത്.
എന്നാല്‍ വിക്റ്റര്‍ പ്രധാനമന്ത്രിക്ക് അയച്ച മെയിലിലെ വിവരങ്ങള്‍ പുറത്തുവിടാന്‍ സിബിഐ ഉദ്യോഗസ്ഥര്‍ തയാറായിട്ടില്ല. ഒപ്പം വിഷയം അന്വേഷിക്കാന്‍ എത്തിയ സംസ്ഥാന പൊലീസ് സംഘത്തെ തടയുകയും ചെയ്തു. പ്രമുഖരായ വ്യക്തികള്‍ക്ക് ഇമെയില്‍ ആയും സമൂഹമാധ്യമങ്ങളിലും മറ്റും തന്റെ ഗവേഷണ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രാജ പങ്കുവയ്ക്കാറുണ്ട്. ഇത്തരത്തിലുള്ള കത്തായിരിക്കാം പ്രധാനമന്ത്രിക്ക് അയച്ചതെന്നാണ് മാതാപിതാക്കള്‍ പറയുന്നത്.