അരിക്കൊമ്ബന്‍ പൂര്‍ണ്ണ ആരോഗ്യവാനാണ്; പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല;മന്ത്രി എകെ ശശീന്ദ്രന്‍
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/04/n4950638721682827488346cb620f6467fb15b174ca9a5d12a7129ff839c44f6d7b0a2e1ca20ab984f3899c.jpg)
അരിക്കൊമ്ബന്‍ പൂര്‍ണ്ണ ആരോഗ്യവാനാണെന്ന് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ടതില്ല.
ആനയെ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
ചിന്നക്കനാല്‍ ഭാഗത്ത് ആനക്കൂട്ടം ഉണ്ട്. മൂന്നാര്‍ ഡിഎഫ്‌ഒയോട് നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആന ഇപ്പൊള്‍ പെരിയാര്‍ സങ്കേതത്തിലാണ്. ജനവാസ കേന്ദ്രത്തില്‍ നിന്ന് 25 കിലോമീറ്റര്‍ അകത്താണ് ആനയുള്ളതെന്നും മന്ത്രി പറഞ്ഞു. പെരിയാര്‍ ടൈഗര്‍ റിസര്‍വിന് മുന്നില്‍ പൂജ നടത്തിയെന്നത് വിവാദം ആക്കേണ്ട കാര്യമില്ല. ഓരോ നാട്ടിലും ഓരോ സമ്ബ്രദായമുണ്ട്. അതൊന്നും ചര്‍ച്ചയാക്കേണ്ട ആവശ്യമില്ല. അരിക്കൊമ്ബന്റെ ആരോഗ്യത്തിന് വേണ്ടിയാണ് പൂജ നടത്തിയതെന്നാണ് മനസിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പുലര്‍ച്ചെ നാലരയോടെയാണ് ദൌത്യ സംഘം പെരിയാര്‍ കടുവാ സങ്കേതത്തില്‍ അരിക്കൊമ്ബനെ തുറന്നുവിട്ടത്. ആനയ്ക്ക് ആരോഗ്യപ്രശ്നങ്ങള്‍ ഒന്നുമില്ലെന്നും തുറന്നുവിട്ട സ്ഥലത്ത് നിന്നും ഒന്നര കിലോമീറ്റര്‍ ഉള്‍വനത്തിലേക്ക് അരിക്കൊന്‍ കയറിപ്പോയെന്നും റേഡിയോ കോളറില്‍ നിന്നുDള്ള ആദ്യ സിഗ്നലില്‍ നിന്നും വ്യക്തമായതായി പെരിയാര്‍ കടുവാ സങ്കേതം അസിസ്റ്റന്റ് ഫീല്‍ഡ് ഡയറക്ടര്‍ ഷുഹൈബ് വിശദീകരിച്ചു. മംഗളാദേവി ക്ഷേത്രത്തിനു സമീപം മേദകാനത്തിനും മുല്ലക്കുടിക്കും ഇടയിലുള്ള ഉള്‍ക്കാട്ടിലാണ് ആനയെ തുറന്നു വിട്ടത്.