ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന മാളികപ്പുറം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. മമ്മൂട്ടിയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രത്തിന്‍റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടത്.
എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചു നടന്ന പൂജകള്‍ക്കുശേഷം സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വന്‍ താരനിരയാണ് ഒന്നിക്കുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്ബത്ത് റാം, ദേവാനന്ദ, ശ്രീപഥ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ് ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതെന്നാണ് ഉണ്ണി മുകുന്ദന്‍ കുറിച്ചത്.
ഉണ്ണി മുകുന്ദന്റെ കുറിപ്പ്
എന്റെ പുതിയ സിനിമ ഇന്ന് തുടങ്ങി.
“മാളികപ്പുറം” എന്നാണ് പേര്. #Malikappuram
എന്റെ മല്ലുസിംഗിന്റെ പ്രൊഡ്യൂസറും ജേഷ്ഠ സഹോദരനുമായ ആന്റോ ചേട്ടന്റെ ഒരു വലിയ സ്വപ്നമാണ് ഈ സിനിമ, മാമാങ്കം സിനിമ പ്രൊഡ്യൂസ് ചെയ്ത വേണു ചേട്ടനും ഇതിന്റെ നിര്‍മാണ പങ്കാളി ആണ്. എനിക്ക് ഇതിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് അയ്യപ്പസ്വാമിയുടെ അനുഗ്രഹം കൊണ്ടാണ്.
വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം എഴുതിയിരിക്കുന്നത് അഭിലാഷ് പിള്ള ആണ്. ഛായാഗ്രഹണം വിഷ്ണു നമ്ബൂതിരി. സംഗീതം രഞ്ജിന്‍ രാജ്.
എരുമേലി ശ്രീധര്‍മ ശാസ്താ ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ. പൂജക്ക് ശേഷം ഗണപതിഭഗവാന് തേങ്ങയുടച്ച് മധുരം വിതരണം ചെയ്തു ചിത്രീകരണം ആരംഭിച്ചു.
സ്വാമി ശരണം!