ആൺമക്കൾ തിരിഞ്ഞുനോക്കിയില്ല കാലില്‍ വ്രണവുമായി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു


കണ്ണൂര്‍: കാലില്‍ വ്രണവുമായി പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. കണ്ണൂര്‍ പേരാവൂര്‍ സ്വദേശി സരസ്വതിയാണ് ചികിത്സക്കിടെ പരിയാരം മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്.
ആണ്‍മക്കള്‍ തിരിഞ്ഞുനോക്കാതായതോടെ ദുരതത്തിലായിരുന്നു സരസ്വതി.
ഇടതുകാലില്‍ വ്രണം വന്ന് ദിവസങ്ങളായി കാഞ്ഞിരപ്പുഴയിലെ വീട്ടില്‍ കഴിയുകയായിരുന്ന സരസ്വതിയെ മനോജ് ആപ്പനെന്ന ചുമട്ട് തൊഴിലാളിയും സന്നദ്ധപ്രവര്‍ത്തകനായ സന്തോഷുമാണ് അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അപ്പോഴേക്കും വ്രണം പുഴുവരിച്ച് ഇടതുകാല്‍ മുറിച്ച് മാറ്റേണ്ട നിലയിലായിരുന്നു. തുടര്‍ന്ന് സരസ്വതിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു.
മൂന്ന് വര്‍ഷമായി പ്രമേഹ രോഗം അലട്ടുന്ന സരസ്വതിയെ മകള്‍ സുനിത പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളജിലും ചികിത്സിച്ച് വരികയായിരുന്നു. കയ്യില്‍ പണമില്ലാത്തതിനാലും കൂട്ടിരിക്കാന്‍ ആളില്ലാത്തതിനാലും തിരികെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നു.