പ്രത്യേക അന്വേഷണ സംഘം ഇന്ന് പി വി അൻവറിന്റെ മൊഴിയെടുക്കും

7 September 2024

സംസ്ഥാനത്തെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്കും പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ പ്രത്യേക അന്വേഷണ സംഘം ഇന്ന് പി വി അൻവർ എംഎൽഎയുടെ മൊഴിയെടുക്കും. രാവിലെ മലപ്പുറത്തെത്തി തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസായിരിക്കും അൻവറിൻ്റെ മൊഴിയെടുക്കുക.
ഇന്ന് മൊഴിയെടുക്കാൻ എത്തുമെന്ന് തന്നെ ഡി.ഐ.ജി അറിയിച്ചിട്ടുണ്ടെന്ന്പി വി അൻവർ ഇന്നലെ പറഞ്ഞിരുന്നു. പരമാവധി തെളിവുകൾ അന്വേഷണ സംഘത്തിന് നൽകുമെന്നും അൻവർ കൂട്ടിച്ചേർത്തു.