രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാട്; വി.ഡി സതീശന്‍


തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഇരട്ട നിലപാടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് പിന്തുണയെന്ന് പറയുകയും മറുവശത്ത് പ്രതിഷേധക്കാരെ ക്രൂരമായി വേട്ടയാടുകയും ചെയ്യുന്ന രീതിയാണ് സംസ്ഥാനത്ത് ഇടതുപക്ഷം സ്വീകരിക്കുന്നതെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
രാഹുലിനെ വേട്ടയാടുന്ന സംഘപരിവാര്‍ അജണ്ടക്കെതിരെ പോരാട്ടമാണ് ഐക്യജനാധിപത്യമുന്നണിയുടെ നേതൃത്തില്‍ നടക്കുന്നത്. ഇന്നലെ സംസ്ഥാനത്ത് രാഹുലിനെ അയോഗ്യനാക്കിയ നടപടിക്കെതിരെ പ്രതിഷേധിച്ച കെ എസ് യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തലയടിച്ച് പൊട്ടിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണ് ഈ ആക്രമണങ്ങളുണ്ടായത്. പ്രകടനം നടത്തുന്നവരുടെ തലയടിച്ച് പൊട്ടിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. നരേന്ദ്രമോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാണ്. ഒരു വശത്ത് രാഹുല്‍ ഗാന്ധിക്ക് അനുകൂലമായ പ്രസ്താവന നല്‍കുകയും മറുവശത്ത് ബിജെപിയെ സന്തോഷിപ്പാക്കാന്‍ പ്രതിഷേധക്കാരുടെ തലയടിച്ച് പൊട്ടിക്കുകയും ചെയ്യുന്നു. കേരളത്തിലെ ഇടത് പിന്തുണ സോഷ്യല്‍ മീഡിയയില്‍ മാത്രമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.