സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞു; കണക്കുകളുമായി വനം മന്ത്രി
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2023/07/shasheendran.gif)
സംസ്ഥാനത്തെ വന്യമൃഗങ്ങളുടെ എണ്ണം കുറഞ്ഞതായി സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടിലെ കാടുകളില്‍ കടുവകളുടെ കണക്കെടുത്തു. മെയ് 17, 19 തീയതികളില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് കാട്ടാനകളുടെ കണക്കുമെടുത്തു. ഇതില്‍ നിന്നാണ് കണക്ക് കണ്ടെത്തിയത്. ഏപ്രില്‍ 10 മുതല്‍ മെയ് 15 വരെ വയനാട്ടില്‍ കടുവകളുടെ കണക്കെടുത്തത് 297 സ്ഥലങ്ങളില്‍ ക്യാമറ സ്ഥാപിച്ചാണ് പഠനം നടത്തിയത്.
ആകെ 84 കടുവകള്‍ ഉണ്ടെന്നാണ് കണക്ക് കണ്ടെത്തിയത്. അതേസമയം, 2018 ല്‍ ഇത് 120 ആയിരുന്നു കടുവകളുടെ എണ്ണം. അഞ്ച് വര്‍ഷത്തിനിടെ കേരളത്തില്‍ കടുവകളുടെ എണ്ണം കുറഞ്ഞു. എന്നാല്‍ വയനാട്ടിലെ കാട് കര്‍ണാക വന അതിര്‍ത്തി പങ്കിടുന്നതിനാല്‍ കണക്കില്‍ മാറ്റം വരുമെന്ന് മന്ത്രി അറിയിച്ചിട്ടുണ്ട്.
മെയ് മാസത്തില്‍ നടത്തിയ കാട്ടാന കണക്കെടുപ്പില്‍ 1920 കാട്ടാനകളുണ്ടെന്ന് കണ്ടെത്തി. 2017 ല്‍ കണക്കെടുത്തപ്പോള്‍ 3322 ആനകളായിരുന്നു ഉണ്ടായിരുന്നത്. കാട്ടാനകളുടെ എണ്ണവും കുറഞ്ഞു. വന്യ മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിച്ചതു കൊണ്ടാണ് ഇവ നാട്ടിലേക്കിറങ്ങുന്നതെന്ന വാദം കണക്കുകള്‍ പ്രകാരം പൊരുത്തപ്പെടുന്നില്ലെന്നും വനം മന്ത്രി പറഞ്ഞു.
എന്നാല്‍ 100 ശതമാനം കൃത്യതയുള്ള റിപ്പോര്‍ട്ട് ഒരിക്കലും കിട്ടില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് വന വിസ്തൃതി കുറഞ്ഞിട്ടില്ല. എന്നാല്‍ മൃഗങ്ങളുടെ എണ്ണം കുറഞ്ഞത് പരിശോധിക്കുമെന്നും പ്രകൃതി സംരക്ഷണത്തില്‍ നിന്നും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. മൃഗവേട്ടയില്‍ വനംവകുപ്പ് എടുക്കുന്നത് ശക്തമായ നടപടി. ആനവേട്ട നടക്കുന്നില്ലെന്ന് പറയാനാകില്ലെന്നും വയനാട് ടൈഗര്‍ റിസര്‍വാക്കുന്നതുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുല്ലെന്നും മന്ത്രി വ്യക്തമാക്കി.