കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു

12 November 2022

കൊല്ലം: കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകര്‍ത്തത്.
മുന്‍പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ എഴുകോണ്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.