തെരുവു നായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
12 October 2022
ഡല്‍ഹി: കേരളത്തില്‍ ഓരോ വര്‍ഷവും നായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി സുപ്രീം കോടതി. പ്രത്യേകതയുള്ള പ്രശ്നമാണ് കേരളത്തിലേതെന്നും കോടതി പറഞ്ഞു.
എല്ലാവരും നായ പ്രേമികളാണ്. പക്ഷേ എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കണം. ഇന്നത്തെ അവസാന കേസായി ഇത് പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.
തെരുവു നായകളെ നിയന്ത്രിക്കണമെന്ന ഹര്‍ജി ഇടക്കാല ഉത്തരവിന് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. കൂടൂതല്‍ പേര്‍ കക്ഷി ചേര്‍ന്നതിനാല്‍ വാദത്തിന് കൂടുതല്‍ സമയം വേണമെന്നതിനാല്‍ കേസ് ഇന്നത്തേക്ക് മാറ്റുകയാണെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് അറിയിച്ചിരുന്നു. സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് ആണ് ഈ ഹര്‍ജി പരിഗണിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട്, അനുകൂലിച്ചും പ്രതികൂലിച്ചും മൃഗസ്നേഹികളുടെ അടക്കം സുപ്രീം കോടതിയുടെ പരിഗണനയിലുണ്ട്.