കാടിറങ്ങിയ ഉടൻ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി തമിഴ്നാട് വനം വകുപ്പ്
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
5 June 2023
![](https://www.evartha.in/wp-content/uploads/2023/06/ari-komban-1024x576.jpg)
കമ്പം: കാടിറങ്ങിയ ഉടൻ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി തമിഴ്നാട് വനം വകുപ്പ്ആനയുടെ കാലുകൾ ബന്ധിച്ച് എലഫന്‍റ് ആംബുലൻസിൽ കയറ്റി വനത്തിലേക്ക് പുറപ്പെട്ടു. ആനയെ എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് വ്യക്തമായിട്ടില്ല. വെള്ളിമല വനത്തിലാകും അരിക്കൊമ്പനെ തുറന്നുവിടുക എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇന്നലെ രാത്രി 12.30 ഓടെയാണ് തേനിയിലെ പൂശാനം പെട്ടിക്കടുത്തുവച്ച് അരിക്കൊമ്പനെ മയക്കുവെടി വച്ചത്.
കമ്പം ജനവാസ മേഖലയിലിറങ്ങി ഭീതിപടർത്തിയ അരിക്കൊമ്പനെ മയക്കുവെടിവെക്കാൻ കഴിഞ്ഞ ആഴ്ച തന്നെ തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരുന്നു. എന്നാൽ ആന വനത്തിലേക്ക് മടങ്ങിയതോടെ ഇത് നീണ്ടുപോവുകയായിരുന്നു. ഇന്നലെ രാത്രി കാടിറങ്ങിയ കൊമ്പനെ ഉടൻ തന്നെ മയക്കുവെടി വച്ച് പിടികൂടുകയായിരുന്നു. കുങ്കിയാനകളുടെ സഹായത്തോടെയാണ് അരിക്കൊമ്പനെ ആനിമൽ ആംബുലൻസിൽ കയറ്റിയത്.