അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാൻ ശ്രമവുമായി തമിഴ്‌നാട് വനം വകുപ്പ്

single-img
8 May 2023

വിനോദസഞ്ചാര മേഖലയായ തമിഴ്‌നാട് മേഘമലയില്‍ തമ്പടിച്ച അരിക്കൊമ്പനെ പെരിയാര്‍ വന്യജീവി സങ്കേതത്തിലേക്ക് കയറ്റാനുള്ള തമിഴ്‌നാട് വനം വകുപ്പിന്റെ ശ്രമം ഇപ്പോഴും തുടരുന്നു. മേഘമല കടുവാ സങ്കേതത്തിലെ നിബിഢമായ വനമേഖലയിലാണ് ആനയുള്ളത്.

കഴിഞ്ഞ ദിവസം രാത്രി മേഘമലയ്ക്ക് പോകുന്ന വഴിയില്‍ തമ്പടിച്ച അരിക്കൊമ്പന്‍ പിന്നീട് കാട്ടിലേക്ക് കയറുകയായിരുന്നു. അതേസമയം, ജിപിഎസ് കോളറില്‍ നിന്നുള്ള സിഗ്‌നലുകള്‍ പലപ്പോഴായി തടസ്സപ്പെടുന്നത് നിരീക്ഷണത്തിന് വെല്ലുവിളിയാകുന്നുണ്ട്.

കേരളം ശരിയായി വിവരങ്ങള്‍ നല്‍കുന്നില്ലെന്ന് തമിഴ്‌നാടും, സിഗ്‌നല്‍ ലഭിക്കാത്തതാണ് പ്രശ്‌നമെന്ന് കേരളവും വാദിക്കുന്നു. വീണ്ടും ആന തമിഴ്‌നാട് ഭാഗത്തേക്ക് വീണ്ടും നീങ്ങിയാല്‍ ചിന്നമന്നൂര്‍ ജനവാസ മേഖലയിലേക്ക് എത്തും. ഈ പ്രദേശമാവട്ടെ ജനസാന്ദ്രതയുള്ളതും നിരവധി കൃഷിയിടങ്ങളുമുള്ള സ്ഥലമാണ് . ആന ഇവിടേക്ക് വന്നാൽ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാകും.